മനാമ: ജീവകാരുണ്യ, മനുഷ്യാവകാശ തത്ത്വങ്ങള്‍ക്ക് അനുസൃതമായി പുനരധിവാസ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ബഹ്റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റിഫോര്മേഷന് ആന്റ് റീഹാബിലിറ്റേഷന്‍, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ (ഐ.സി.ആര്.സി) സഹകരണത്തോടെ ശില്പശാല സംഘടിപ്പിച്ചു.
മനുഷ്യാവകാശ സംസ്കാരം പ്രോത്സാഹിപ്പിക്കാനും ജീവനക്കാരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി നടന്ന ശില്പശാലയില് പുനരധിവാസ കേന്ദ്രങ്ങള്‍, പ്രീട്രയല്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രതിനിധികളും അന്തേവാസികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യപരിപാലന വിദഗ്ധരും പങ്കെടുത്തു.
