
കൊല്ലം: കടയ്ക്കൽ ഗ്രാമപഞ്ചായത്തും, കടയ്ക്കൽ സാംസ്ക്കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി റിഗാലിയ റീൽസ് എന്ന പേരിൽ മത്സരം നടത്തുന്നു.
കടുവ സിനിമയിലെ “പാലാപ്പള്ളി തിരുപ്പള്ളി” എന്ന ഗാനം പശ്ചാത്തലം ആക്കി ഒരുമിനിറ്റ് ദൈർഖ്യമുള്ള റീൽസുകളാണ് അയക്കേണ്ടത്, വിജയികൾക്ക് ഒന്നാം സമ്മാനമായി 5000 രൂപയും, രണ്ടാം സമ്മാനമായി 3000 രൂപയും സമ്മാനമായി നൽകുന്നത് റിഗാലിയ ഗോൾഡ് ആൻഡ് ഡയമൻഡ് കടയ്ക്കൽ.
കൂടാതെ വിജയികളാകുന്നവർക്ക് പാലാപ്പള്ളി ടീമുമായി കടയ്ക്കൽ ഫെസ്റ്റിന്റെ വേദിയിൽ ചുവടുവയ്ക്കാനുള്ള അവസരം ഉണ്ടായിരിക്കും.
അയക്കുന്ന റീലുകൾ കടയ്ക്കൽ സാംസ്കാരിക സമിതിയുടെ പേജിൽ പോസ്റ്റ് ചെയ്യും, ലൈക്കുകളുടെയും,കലാ രംഗത്തുള്ള വിദഗ്ദ്ധരുടെയും തീരുമാനത്തിൽ അന്തിമ വിജയികളെ പ്രഖ്യാപിക്കും.
രജിസ്ട്രേഷൻ ഫീസ് ഇല്ല
റീൽസുകൾ 6238568028 ഈ നമ്പരിൽ അയക്കുക.
