
മനാമ: ബഹ്റൈനില്‍ ഇനി റിക്രൂട്ട്മെന്റ് സ്ഥാപന നടത്തിപ്പ് ബഹ്റൈന്‍ പൗരര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ലേബര്‍ മാര്‍ക്കറ്റില്‍ റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ഉത്തരവ് പുറപ്പെടുവിച്ചു.
എല്‍.എം.ആര്.എ. ബോര്‍ഡ് ചെയര്മാന് യൂസഫ് ഖലഫാണ് ഇതു സംബന്ധിച്ച ഉത്തരവ് 2026 (1) പുറപ്പെടുവിച്ചത്. ഇതനുസരിച്ച് റിക്രൂട്ട്മെന്റ് സ്ഥാപന നടത്തിപ്പിന് ലൈസന്‍സ് ലഭിക്കുന്ന ബഹ്റൈനിയായ വ്യക്തി തന്നെ സ്ഥാപനം നടത്തണം. എല്‍.എം.ആര്.എയുടെ അനുമതിയോടെ അവിടെ ഒരു മാനേജരെ നിയമിക്കാവുന്നതാണ്. എന്നാല്‍ മാനേജര്‍ ബഹ്റൈനിയാണെങ്കില് മുമ്പ് ലൈസന്‍സ് റദ്ദാക്കപ്പെട്ടയാളോ നിയമലംഘനത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടയാളോ ആയിരിക്കരുത്.
ഈ ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


