ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിലും സാമ്പത്തിക വികസത്തിനു വേണ്ടി അൺലോക് ഘട്ടവുമായി ബന്ധപ്പെട്ട് രാജ്യത്തെ തിയേറ്ററുകൾ തുറക്കാമെന്ന് ശുപാർശ. കേന്ദ്ര സർക്കാർ നിയമിച്ച ഉന്നതാധികാര സമിതിയാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്. ലോക് ഡൗൺ ഘട്ടം ഘട്ടമായി കേന്ദ്രസർക്കാർ പരിഗണിക്കുന്നത് തിയേറ്റർ മാത്രമുള്ള സമുച്ചയയങ്ങൾക്ക് ആദ്യ പരിഗണന നൽകുന്നത്. മാളുകൾ വ്യായാമശാലകൾ നീന്തൽക്കുളങ്ങൾ എന്നിവക്ക് അനുവാദം അടുത്ത ഘട്ടത്തിൽ പരിഗണിക്കും. എന്നാൽ കഴിഞ്ഞ 5 മാസത്തിൽ രാജ്യത്ത് വൻ തൊഴിൽ നഷ്ടമെന്ന് വിലയിരുത്തൽ ജൂലൈയിൽ മാത്രം 50 ലക്ഷം ശമ്പളക്കാർക്കു തൊഴിൽ നഷ്ടമായി അസംഘടിത മേഖലയിൽ രണ്ടു കോടി അടുത്തു തൊഴിൽ നഷ്ടമായി എന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഈ ഇളവുകൾ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന നിരവധി സാധാരണക്കാരുടെ തൊഴിൽ തിരികെ ലഭിക്കാൻ ഇത് ഉപകരിക്കുമെന്നും രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേർക്ക് താൽക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശുപാർശയിൽ ചൂണ്ടിക്കാട്ടുന്നു.
Trending
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു