
മനാമ: 2025ന്റെ ആദ്യ പകുതിയില്‍ ബഹ്റൈനിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 775.2 ദശലക്ഷം ദിനാറിലെത്തിയതായി സര്‍വേ ആന്റ് ലാന്‍ഡ് രജിസ്ട്രേഷന് ബ്യൂറോ (എസ്.എല്‍.ആര്.ബി) പ്രസിഡന്റ് ബാസിം ബിന്‍ യാക്കൂബ് അല്‍ ഹമര്‍ അറിയിച്ചു.
5,099 ഇടപാടുകളാണ് ഈ കാലയളവില്‍ നടന്നത്. 2024ലെ ഇതേ കാലയളവില്‍ 745.8 ദശലക്ഷത്തിന്റെ ഇടപാടുകളാണ് നടന്നത്. ഇപാടുകളുടെ എണ്ണം 5,005.
ഈ കാലയളവിലെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടപാട് മൂല്യം ഏപ്രില്‍ 21ന് രേഖപ്പെടുത്തി. ഇത് 53.6 ദശലക്ഷം ദിനാറായിരുന്നു. ഇത് ബഹ്റൈന്റെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ തുടര്‍ച്ചയായ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
ബഹ്റൈനികളല്ലാത്തവരുടെ ഇടപാട് മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20.75% വര്‍ധനയുണ്ടായി. അതേസമയം ബഹ്റൈനികള്‍ക്കിടയില്‍ 4.39% വര്‍ധനയാണുണ്ടായത്.
