മനാമ: ഓട്ടിസവും വ്യക്തിത്വ വികസന കാലതാമസവുമുള്ള കുട്ടികൾക്കായുള്ള റീച്ച് ബിഹേവിയർ ആന്റ് ഡെവലപ്മെന്റ് സെന്റർ കാബിനറ്റ് അഫയേഴ്സ് മന്ത്രി മുഹമ്മദ് ബിൻ ഇബ്രാഹിം അൽ മുത്തവ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര അംഗീകാരമുള്ള ബഹ്റൈനിലെ ഏക കേന്ദ്രമാണ് ബിഹേവിയറൽ ഹെൽത്ത് എക്സലൻസ് സെന്റർ.
കുട്ടികളെ സന്തോഷത്തോടെയും സ്വതന്ത്രമായും ജീവിക്കാൻ പ്രാപ്തരാക്കുന്ന കഴിവുകളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിന് കുടുംബങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ റീച്ച് ബിഹേവിയർ ആന്റ് ഡവലപ്മെന്റ് സെന്റർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇത് വികസന വൈകല്യമുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും നിരവധി നേരിട്ടുള്ള കൺസൾട്ടേറ്റീവ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ആശയവിനിമയം, സാമൂഹിക കഴിവുകൾ, പെരുമാറ്റം, വൈജ്ഞാനിക പ്രവർത്തനം, ജീവിത നൈപുണ്യം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ കുട്ടികളുടെ സ്വാതന്ത്ര്യം വളർത്തിയെടുക്കാൻ ഇതിന്റെ സമഗ്ര പ്രോഗ്രാമുകൾ ശ്രമിക്കുന്നു.