മനാമ: ബഹ്റൈനിൽ പൊതുവിദ്യാലയങ്ങൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് കൂടി വീണ്ടും നീട്ടി. പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്യണമെന്ന് കിരീടാവകാശിയും, ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
രാജ്യത്ത് COVID-19 കേസുകളുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണിത്. ഇന്ന് (സെപ്റ്റംബർ 6) മുതലാണ് പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കാൻ തീരുമാനിച്ചിരുന്നത്. പുതിയ തീരുമാനമനുസരിച്ച് സെപ്റ്റംബർ 20 ന് പുതിയ അധ്യയന വർഷം ആരംഭിക്കും.
സ്വകാര്യ സ്കൂളുകൾ തുറക്കുന്നതിൽ മാറ്റങ്ങളൊന്നുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.