മനാമ: ബഹ്റൈന്റെ പട്രോളിംഗ് യുദ്ധക്കപ്പലായ “ആർബിഎൻഎസ് അൽ-സുബാര” ബഹ്റൈൻ തീരത്തെത്തി. കഴിഞ്ഞ മാസം തെക്കൻ ബ്രിട്ടനിലെ ഇംഗ്ലീഷ് തുറമുഖമായ ഫാൽമൗത്തിൽ നിന്നാണ് പടക്കപ്പൽ യാത്ര തിരിച്ചത്. ബ്രിട്ടനിൽ നിർമ്മിച്ച കപ്പൽ വിവിധ രാജ്യങ്ങൾ പിന്നിട്ടാണ് ബഹ്രൈനിലെത്തിയത്.
റോയൽ ബഹ്റൈൻ നേവൽ ഫോഴ്സിന്റെ അൽ സുബാര യുദ്ധക്കപ്പൽ സൽമാൻ നേവൽ ബേസിൽ ഔദ്യോഗിക സ്വീകരണം നൽകി. ആർബിഎൻഎഫ് കമാൻഡർ റിയർ അഡ്മിറൽ മുഹമ്മദ് യൂസഫ് അൽ അസം ചടങ്ങിന് നേതൃത്വം നൽകി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബിഡിഎഫ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവരിൽ നിന്ന് ലഭിച്ച പിന്തുണയുടെ ഫലഫലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
നിരീക്ഷണ യുദ്ധക്കപ്പൽ എത്തിയതോടെ റോയൽ ബഹ്റൈൻ നേവൽ ഫോഴ്സിന് ശക്തി കൂടും. ബ്രിട്ടീഷ് ബിഎഇ സിസ്റ്റംസ് നിർമ്മിച്ച ഏറ്റവും ആധുനികവും വികസിതവുമായ ഓഫ്ഷോർ പട്രോളിംഗ് കപ്പൽ (ഒപിവി) പ്രത്യേക സവിശേഷതകളും കഴിവുകളും ഉൾക്കൊള്ളുന്നതാണ്. കപ്പലിന്റെ രൂപകൽപ്പനയും എഞ്ചിനീയറിംഗും ഏറ്റവും മോശം കാലാവസ്ഥയിലും ദീർഘദൂര യാത്രകളിലും പ്രവർത്തിക്കാനുള്ള കരുത്തും ഈടും നൽകുന്നു.