കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇതിനുള്ള നിര്‍ദേശം ചെയര്‍മാനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. വൈദ്യുതി പുന:സ്ഥാപിക്കാനെത്തുമ്പോള്‍ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പോലീസിന്റെ ഉറപ്പ് കിട്ടിയാല്‍ ഇന്നു തന്നെ വൈദ്യുതി പുന:സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.


