
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കാട്ടിയ അലംഭാവവും കെടുകാര്യസ്ഥതയും കാരണം അവശ്യ സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി കിട്ടാതെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ‘അരിയെവിടെ സര്‍ക്കാരേ’ എന്ന മുദ്രാവാക്യമുയര്‍ത്തിയും ജനുവരി 28ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് കെ.പി.സി.സി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.
സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് എം.പി. തിരുവനന്തപുരം പൂന്തുറയില്‍ രാവിലെ 10.30ന് നിര്‍വഹിക്കും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷ് എം.പി. (കൊട്ടാരക്കര), പി.ജെ. കുര്യന്(തിരുവല്ല), തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ (കോട്ടയം), കെ.സി. ജോസഫ് (കോട്ടയം), ബെന്നി ബെഹനാന് എം.പി. (ചാലക്കുടി), വി.എസ്. ശിവകുമാര്‍ (പൂന്തുറ), സണ്ണി ജോസഫ് എം.എല്‍.എ. (ഇരിട്ടി), പി.സി.വിഷ്ണുനാഥ് എം.എല്‍.എ. (കുണ്ടറ), റോജി എം ജോണ്‍ എം.എല്‍.എ. (അങ്കമാലി), ഷാനിമോള്‍ ഉസ്മാന്(ആലപ്പുഴ ടൗണ്‍), എന്‍. സുബ്രമണ്യന്‍ (തിരുവമ്പാടി), ജോസഫ് വാഴയ്ക്കന്(പൂന്തുറ), ബിന്ദുകൃഷ്ണ (കടപ്പാക്കട), ചെറിയാന് ഫിലിപ്പ്(പൂന്തുറ), ജോണ്സണ് എബ്രഹാം (കറ്റാനം) കെപിസിസി ഭാരവാഹികളായ എം. ലിജു (പൂന്തുറ), വി.പി. സജീന്ദ്രന് (കുന്നത്തുനാട്), വി.ടി. ബലറാം(കോഴിക്കോട്), കെ. ജയന്ത് (കോഴിക്കോട്), ടി.യു. രാധാകൃഷ്ണന് (തൃശൂര്‍), എന്‍. ശക്തന് (നേമം), ജി.എസ്. ബാബു (പെരുന്താന്നി), ജി. സുബോധന്‍ (പൂന്തുറ), എ.എ. ഷുക്കൂര്‍ (ആലപ്പുഴ നേര്‍ത്ത്, സനാതനം മണ്ഡലങ്ങള്‍), ദീപ്തി മേരി വര്‍ഗീസ് (എറണാകുളം), പി.എം. നിയാസ് (കോഴിക്കോട്), എം.എം. നസീര്‍ (ചടയമംഗലം), കെ.പി. ശ്രീകുമാര്‍ (കായംകുളം,ആലപ്പുഴ) മരിയാപുരം ശ്രീകുമാര്‍ (കാരോട്), ആര്യാടന് ഷൗക്കത്ത് (നിലമ്പൂര്‍), പഴകുളം മധു (പത്തനംതിട്ട), സോണി സെബാസ്റ്റ്യന്‍(കണ്ണൂര്‍്), ജോസി സെബാസ്റ്റ്യന്‍ (ആലപ്പുഴ), ആലിപ്പറ്റ ജെമീല (കരിവാരക്കുണ്ട്) കെ.എ. തുളസി (പാലക്കാട്), ഡി.സി.സി. പ്രസിഡന്റുമാരായ പാലോട് രവി (പൂന്തുറ), രാജേന്ദ്ര പ്രസാദ് (ഉമ്മന്നൂര്‍ നെല്ലിക്കുന്നം), ബി. ബാബു പ്രസാദ് (ആലപ്പുഴ), നാട്ടകം സുരേഷ് (കോട്ടയം), സതീഷ് കൊച്ചുപറമ്പില്‍ (പത്തനംതിട്ട), സി.പി. മാത്യു (ഇടുക്കി), മുഹമ്മദ് ഷിയാസ് (എറണാകുളം), എ. തങ്കപ്പന്(പാലക്കാട്), പ്രവീണ്‍കുമാര്‍(കോഴിക്കോട്), വി.എസ്. ജോയി (മലപ്പുറം), മാര്ട്ടിന് ജോര്‍ജ്ജ് (കണ്ണൂര്‍), പി.കെ. ഫൈസല്‍ (കാസര്‍കോട്) തുടങ്ങിയവര്‍ വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
