മുംബൈ: രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ മുംബൈയിൽ നിന്ന് പൂനെയിലെ ജീവനക്കാരന്റെ വീട്ടിലെത്തിയ വ്യവസായ പ്രമുഖനും 83കാരനുമായ രത്തൻ ടാറ്റയുടെ ചിത്രങ്ങൾ വൈറലായി. ജീവനക്കാരന്റെ സുഹൃത്ത് യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഒപ്പം യോഗേഷ് ദേശായി ഇങ്ങനെ കുറിച്ചു.
”രണ്ടുവർഷമായി രോഗബാധിതനായ തന്റെ മുൻ ജീവനക്കാരനെ കാണാൻ ജീവിക്കുന്ന ഇതിഹാസവും മഹാനായ വ്യവസായിയുമായ 83 വയസ്സുകാരൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ഇങ്ങനെയാണ് ഇതിഹാസ പുരുഷന്മാർ. മാധ്യമങ്ങളില്ല. സുരക്ഷാ സംഘവുമില്ല, ജീവനക്കാരനോടുള്ള സ്നേഹം മാത്രം. പണം എല്ലാമല്ലെന്ന് എല്ലാ സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഒരു വലിയ മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. അങ്ങയെ വണങ്ങുന്നു… സർ !! ബഹുമാനത്തോടെ ഞാൻ തല കുനിക്കുന്നു. ”