
കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാന്‍ കുഴിയില്‍ വീട്ടില്‍ കെ.കെ. മുഹമ്മദ് സാലിയെയാണ് (26) പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വദേശിയായ യുവതിയെ ഈ വര്‍ഷം ജനുവരിയില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നല്കി കോഴിക്കോട് അത്തോളിയിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡനത്തിന് ശേഷം യുവതിയുടെ ഫോട്ടോ, വീഡിയോ തുടങ്ങിയവ പകര്‍ത്തുകയും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ പന്നിയങ്കര പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജയാനന്ദന്, സി.പി.ഒ. രജീഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
