പത്തനാപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ കുന്നിക്കോട് മൂന്ന് പേര് പിടിയിൽ. ചക്കുവരയ്ക്കല്‍ ചാരുംകുഴി വിഷ്ണുഭവനില്‍ രതീഷ് മോന്(30) ചാരുംകുഴി സുജിത് ഭവനില്‍ സജി കുമാരന്(42) ചാരുംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലം പള്ളിക്കല്‍ മാങ്കുന്നം വീട്ടില്‍ രതീഷ്(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് മുൻപ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും തുടർന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. താലൂക്കാശുപത്രി അധികൃതര്‍ പൊലീസിന് വിവരം കൈമാറുകയും തുടർന്ന് മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാക്കള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുടര്‍ച്ചയായി പീഡിപ്പിച്ച് വരികയായിരുന്നെന്നാണ് പോലീസ് പറഞ്ഞു.
Trending
- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു