റാന്നി: റാന്നി ദുരിതാശ്വാസ പ്രവർത്തനത്തിൽ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി റാന്നിയിൽ ചേർന്ന സർവകക്ഷിയോഗം. കനത്ത മഴ പ്രവചിച്ച സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഡാമുകൾ തുറന്നുവിട്ടതിനൊപ്പം മഴ തുടരുമെന്ന പ്രവചനം കൂടിയുള്ള പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽനിന്നും ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ യോഗം തീരുമാനിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്നും യോഗം നിർദ്ദേശിച്ചു.
ശുചീകരണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും യുവജന സംഘടനയുടെ വോളണ്ടിയർമാരുടെ സേവനം ഉറപ്പാക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ അറിയിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ ആണ് തീരുമാനം. എംഎൽഎയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി ,തഹസിൽദാർ നവീൻ ബാബു, ഡിവൈഎസ്പി മാത്യു ജോർജ്ജ് , പി ആർ പ്രസാദ്, എം വി വിദ്യാധരൻ , ആലിച്ചൻ ആറൊന്നിൽ , രാജു മരുതിക്കൽ , എബ്രഹാം കുളമട, സാംകുട്ടി പാലയ്ക്കാ മണ്ണിൽ, സജീർ പേഴുമ്പാറ, കെ വി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.