മനാമ: ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 27) വൈകുന്നേരം ആരോഗ്യ മന്ത്രാലയം റാൻഡം പരിശോധന നടത്തുന്നു. വൈകുന്നേരം 4 മുതൽ രാത്രി 8 വരെയാണ് പരിശോധന നടത്തുന്നത്. ഇസടൗൺ ക്ലബ്, മുഹറഖ് ക്ലബ്, ദാന മാൾ, സീഫ് മാൾ എന്നീ കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്.
ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെയുള്ള സൈറ്റുകളിലേക്ക് ദിവസേന റാൻഡം ടെസ്റ്റുകൾ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നു.