മനാമ: കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി, എല്ലാ പൗരന്മാർക്കും താമസക്കാർക്കും അന്താരാഷ്ട്ര അംഗീകാരമുള്ള മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി സജ്ജീകരിച്ചിരിക്കുന്ന മൊബൈൽ യൂണിറ്റുകൾ വഴി ആരോഗ്യ മന്ത്രാലയം റാൻഡം കോവിഡ് -19 പരിശോധന തുടരുന്നു.
ഓരോ പ്രദേശത്തും 300-400 ടെസ്റ്റുകളാണ് നടത്തുന്നത്. ദിവസേന മൊത്തം 2,300 പരിശോധനകളാണ് നടത്തുന്നതെന്ന് മൊബൈൽ യൂണിറ്റുകളുടെ മേധാവി ഡോ. തഗ്രിദ് അജൂർ പറഞ്ഞു. രോഗമുക്തി വേഗത്തിലാക്കാനും രോഗ വ്യാപനം പരിമിതപ്പെടുത്താനും രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ നിരീക്ഷിക്കുന്നതിനുമാണ് ഈ റാൻഡം പരിശോധന ലക്ഷ്യമിടുന്നത്.
പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിലൂടെ അവബോധം വളർത്തുന്നതിനും സാമൂഹിക അകലം പാലിക്കൽ, നിരന്തരം കൈ കഴുകൽ തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കുന്നതിന്റെ പ്രാധാന്യം ഉറപ്പുവരുത്തുന്നതിനും ഈ കാമ്പെയ്നുകൾ സഹായിക്കുന്നു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X