ന്യൂഡല്‍ഹി: റാഞ്ചിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാര്‍ മൂലം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു. രാവിലെ 7.40 ന് പറന്നുയര്‍ന്ന വിമാനം 8.20ന് ആണ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. മറ്റൊരു വിമാനം ക്രമീകരിക്കുന്നുണ്ടെന്നും എന്നാല്‍ ഇതിന് കുറച്ച് സമയമെടുക്കുമെന്നും ഇന്‍ഡിഗോ ജീവനക്കാര്‍ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ‘ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ ഫ്ലൈറ്റ് 6E 2172 ഒരു താല്‍ക്കാലിക സാങ്കേതിക മുന്‍കരുതല്‍ എന്ന നിലയില്‍ ഡല്‍ഹിയിലേക്ക് മടങ്ങി,’ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. പറക്കുന്നതിനിടെ സാങ്കേതിക തകരാറുണ്ടായെന്നും വിമാനം ഡല്‍ഹി വിമാനത്താവളത്തിലേക്ക് മടങ്ങുകയാണെന്നും പെലറ്റ് അറിയിച്ചതായി ഒരു യാത്രക്കാരന് പറഞ്ഞു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു