കുണ്ടറ: ജന്മന ബാധിച്ച അന്ധതയെ പരാജയപ്പെടുത്തി എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് നേടിയ മുക്കൂട് വട്ടവിള കിഴക്കതിൽ ജോൺ പണിക്കരെ (എബിയെ) മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഫോണിൽ വിളിച്ച് അനുമോദിയ്ക്കുകയും പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് നേതാവ് മഹേഷ് പാറയ്ക്കലിനെ രമേശ് ചെന്നിത്തല ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പുരസ്കാര ചടങ്ങ്.
ഗ്രാമപ്പഞ്ചായത്ത് അംഗം സിബി, കോൺഗ്രസ് കുണ്ടറ ബ്ലോക്ക് സെക്രട്ടറി ദീപക് ശ്രീശൈലം, യൂത്ത് കോൺഗ്രസ് നേടുമ്പായിക്കുളം ബൂത്ത് പ്രസിഡന്റ് ബോണി ചിരങ്കാവിൽ, മുക്കൂട് ബൂത്ത് പ്രസിഡന്റ് രാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
