കൊല്ലം: കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതുപക്ഷ സർക്കാരിന്റെ സർവ്വ അഴിമതികളും പുറത്ത് കൊണ്ട് വരുകയും ശക്തമായ പോരാട്ടം നയിക്കുകയും ചെയ്ത നേതാവായ രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങളിൽ ആകർഷമായി തങ്ങൾക്കും പ്രവർത്തിക്കുന്നതിനും, കോൺഗ്രസ് പാർട്ടിയുടെ ശക്തമായ തിരിച്ച് വരവിനും വേണ്ടി ഒപ്പം നില്ക്കുന്നതിനുമായി ശക്തി കുളങ്ങര, ചവറ മേഖലകളിൽ പെട്ടെ സി പി.എം ഉൾപ്പെടെയുളള വിവിധ പാർട്ടികളിൽ പ്രവർത്തിച്ച നൂറോളം വരുന്ന പ്രവർത്തകരും, കുടുംബാങ്ങളും കോൺഗ്രസിൽ ചേര്ന്നു മുൻ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഷാൾ അണിയിച്ച്, മെമ്പർ ഷിപ്പ് നൽകി ഏവരെയും സ്വീകരിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കോൺഗ്രസിലേക്ക് വരാൻ ശക്തികുളങ്ങര, ചവറ മേഖലകളിൽ നിന്നും ഒരു വൻ ശക്തിയോടെ കൂട്ടമായി വരാൻ ഇവർ തീരുമാനിക്കുകയും രമേശ് ചെന്നിത്തലയെ നേരിട്ട് കാണാൻ യൂത്ത് കോൺഗ്രസ് നേതാവായ മഹേഷ് പാറയ്ക്കലിനെ കണ്ട് കാര്യങ്ങൾ പറയുകയും തുടർന്ന് രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് വിശദമായി സംസാരിക്കുകയും ചെയ്ത്.
രമേശ് ചെന്നിത്തലയുടെ നിർദ്ദേ പ്രകാരം ഒക്ടോബർ മൂന്നാം തിയതി കാവനാട് പാർട്ടി ഓഫീസിൽ അവർക്കായി സ്വീകരണം ഒരുക്കയും, വൈകിട്ട് ആറരണ മണിയോടെ രമേശ് ചെന്നിത്തല നേരിട്ട് എത്തി ഏവരെയും സ്വീകരിക്കുകയും ചെയ്ത്.
തുടർന്ന് നടത്തിയ പ്രസംഗത്തിൽ ചവറ നിയോജക മണ്ഡലം കോൺഗ്രസ് ഇനി തിരിച്ച് പിടിക്കുമെന്നും കോൺഗ്രസ് പാർട്ടി ശക്തമായി തിരിച്ച് വരുമെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിലേക്ക് ഏവരെയും കൊണ്ടു വരാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച ജിജോ ജോസഫ്, ജോസഫ് ദാസൻ, അനി ലൂക്ക, ബെർണ്ണധാസ് തുടങ്ങിയവരെ രമേശ് ചെന്നിത്തല പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചൂ.
രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, അഡ്വ : ബിന്ദുകൃഷ്ണ, ജെർമിയാസ്, സുരേഷ് ബാബു, മഹേഷ് പാറയ്ക്കൽ, എസ്.എസ് യേശുദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.