തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ കൊവിഡിന്റെ സന്തതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന് പ്രക്ഷോഭങ്ങൾ നടത്താൻ കഴിയാത്തത് ഒന്നാം പിണറായി സർക്കാരിന് ഗുണമായി. കേരളത്തിൽ ഏറ്റവുമധികം കല്ലിടുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ഓൺലൈനിൽ മുഖ്യമന്ത്രി കല്ലുകൾ മാത്രമിടുന്നു. ഇവിടെ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമാണുള്ളത്. ഇത് തന്നെയാണ് മോദിയും ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
