
മനാമ: ബഹ്റൈനില്‍ 29 വര്‍ഷത്തിനുശേഷം ഇത്തവണ റമദാന് പൂര്‍ണമായി ശൈത്യകാലത്തായിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് റെദ അല്‍ അസ്ഫൂര് അറിയിച്ചു.
1997ന് ശേഷം ഇതാദ്യമായാണ് ഇങ്ങനെ വരുന്നത്. 2030 വരെ ഈ അവസ്ഥ തുടരും. ഈ കാലയളവില്‍ സുഖപ്രദമായ കാലാവസ്ഥയായിരിക്കും. അതുകൊണ്ടുതന്നെ വ്രതാനുഷ്ഠാനം മൂലമുള്ള ശാരീരിക ക്ലേശങ്ങള്‍ കുറയും. റമദാന് കാലയളവില്‍ പകല്‍സമയം കുറവായിരിക്കും.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഫെബ്രുവരി 17ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.01ന് റമദാന് മാസപ്പിറവി ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


