
മനാമ: ബഹ്റൈനില്‍ റമദാന് മാസത്തില്‍ സാമൂഹ്യ സുരക്ഷാ അലവന്‍സിനും ഭിന്നശേഷി അലവന്‍സിനും അര്‍ഹതയുള്ളവര്‍ക്ക് നല്കുന്ന സാമ്പത്തിക സഹായം ഇരട്ടിയാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമുണ്ടായത്.
താഴ്ന്ന വരുമാനക്കാരായ പൗരര്‍ക്ക് മതിയായ ജീവിത സാഹചര്യം ഉറപ്പാക്കാന്‍ റമദാന് മുമ്പായി ധനസഹായം നല്കാന് സാമൂഹ്യ വികസന മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്കി.


