മനാമ: കലാ സാംസ്കാരിക വിനിമയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജര്‍മ്മനിയിലെ കെ.എല്‍.കെ. ഫൗണ്ടേഷനുമായി ബഹ്റൈനിലെ ആര്.എ.കെ. ആര്‍ട്ട് ഫൗണ്ടേഷന് ധാരണാപത്രം ഒപ്പുവെച്ചു.
ബഹ്റൈനിലെ ജര്‍മ്മന്‍ അംബാസഡര്‍ ക്ലെമെന്സ് ഹാക്കിന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ച കരാര്‍ പ്രൊഫഷണല്‍ വികസനം, സാംസ്കാരിക സംവാദം, കലാപരമായ നവീകരണം എന്നിവയ്ക്കുള്ളതാണ്.
ശില്പശാലകള്, എക്സിബിഷനുകള്‍, സ്പോണ്സര്ഷിപ്പുകള്, ഗവേഷണം, കമ്മ്യൂണിറ്റി പ്രോഗ്രാമുകള്‍ തുടങ്ങിയ സംരംഭങ്ങളുടെ രൂപരേഖ ഇതിലുള്‍പ്പെടുന്നു.
ആഗോളതലത്തില്‍ സാംസ്കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കലാകാരന്മാരെ ശാക്തീകരിക്കാനുമുള്ള ധാരണാപത്രത്തിന്റെ സാധ്യതകളെ ആര്.എ.കെ. ആര്‍ട്ട് ഫൗണ്ടേഷന്റെ സ്ഥാപകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ ഖലീഫ അല്‍ ഖലീഫ ചൂണ്ടിക്കാട്ടി.
സ്ത്രീ-പുരുഷ കലാപ്രവര്‍ത്തകര്‍ക്ക് തുല്യ പിന്തുണയും സാംസ്കാരിക ധാരണ വളര്ത്തിയെടുക്കലും അനിവാര്യമാണെന്ന് കെ.എല്‍.കെ. ഫൗണ്ടേഷന്റെ പ്രസിഡന്റ് ഡോ. ലോറ ക്രെയ്ന്‍സ് ല്യൂപോള്‍ട്ട് പറഞ്ഞു.
ബഹ്റൈനിലും ജര്‍മ്മനിയിലും സുസ്ഥിര പങ്കാളിത്തം സൃഷ്ടിക്കാനും കലാപരമായ കൂട്ടായ്മകള്‍ മെച്ചപ്പെടുത്താനും ധാരണാപത്രം ലക്ഷ്യമിടുന്നു.
Trending
- വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന് അദ്ധ്യാപകന് 111 വര്‍ഷം കഠിന തടവ്
- വാര്‍ത്തയുടെ ഉറവിടം തേടിയുള്ള പോലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
- ചോദ്യക്കടലാസ് ചോര്‍ച്ച: ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി
- സമ്പന്ന പൈതൃകം ആഘോഷിച്ച് മുഹറഖ് നൈറ്റ്സ് സമാപിച്ചു
- KSCA-യുടെ മന്നം ജയന്തിയും, പുതുവത്സരാഘോഷവും
- ‘ഇത് എന്റെ അവസാനത്തെ അപേക്ഷ, ഇനി കുറച്ച് ദിവസങ്ങൾ മാത്രം’; എല്ലാവരും സഹായിക്കണമെന്ന് നിമിഷ പ്രിയയുടെ അമ്മ
- പി.എ. അസീസ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
- ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹമോചനം നേടി