ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടർന്ന് 15 ദിവസമായി അബോധാവസ്ഥയിലായിരുന്ന പ്രശസ്ത ഹാസ്യനടൻ രാജു ശ്രീവാസ്തവ ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഡൽഹി എയിംസിലെ ഡോക്ടർമാർ അദ്ദേഹത്തിനു ബോധം തെളിഞ്ഞുവെന്ന് അറിയിച്ചതായി അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ഗർവിത് നാരാങ് പറഞ്ഞു.
അദ്ദേഹം ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് നാരാങ് പറഞ്ഞു. ജിമ്മിൽ ട്രെഡ്മിൽ വർക്കൗട്ടിനിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഓഗസ്റ്റ് 10നായിരുന്നു അത്. അന്നുതന്നെ അദ്ദേഹം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി.