ദില്ലി: കോൺഗ്രസ് ദേശിയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഗാസിയാബാദിലെ വീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണ വാർത്ത പുറത്തുവന്നത്.