
തിരുവനന്തപുരം: അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ നേമത്ത് സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്. കേരളത്തിന് അനുവദിക്കുന്ന എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന നിയമസഭാ മണ്ഡലമാണ് നേമം.
അന്ന് സിറ്റിങ് എംഎല്‍എയായ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് വിജയം നേടിയത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മത്സരിച്ചെങ്കിലും വി ശിവന്‍കുട്ടിയിലൂടെ എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു
മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാമതാണ്. കഴിഞ്ഞ തവണ മുതിര്‍ന്ന നേതാവ് കെ മുരളീധരനെ രംഗത്തിറക്കിയെങ്കിലും ഫലം കണ്ടില്ല. 3, 949 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു 2021ലെ എല്‍ഡിഎഫ് വിജയം. ശിവന്‍കുട്ടി 55, 837 വോട്ട് നേടിയപ്പോള്‍ കുമ്മനം 51,888 വോട്ടും കെ മുരളീധരന് 36,524 വോട്ടുമാണ് ലഭിച്ചത്..


