
മനാമ: വിശിഷ്ട സേവനത്തിനു ശേഷം ബഹ്റൈൻ വിടാനൊരുങ്ങുന്ന ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥനും രാജസ്ഥാനിയുമായ രവി ജയിനിന് രാജസ്ഥാനീസ് ഇൻ ബഹ്റൈൻ (ആർ.ഐ.ബി) യാത്രയയപ്പ് നൽകി. ചടങ്ങിന്റെ ഭാഗമായി അത്താഴ വിരുന്നും സംഘടിപ്പിച്ചു.
ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നൽകിയ സേവനങ്ങളുടെ ഊഷ്മളമായ ഓർമ്മകൾ ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.
ചടങ്ങിൽ പങ്കെടുത്തവർക്ക് ആർ.ഐ.ബി. ചെയർമാൻ രമേശ് പട്ടീദാർ നന്ദി പറഞ്ഞു.
