ചെന്നൈ : തൂത്തുക്കുടിയിലെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് നടൻ രജനീകാന്ത് ആവശ്യപ്പെട്ടു. കസ്റ്റഡി കൊലപാതകത്തിനെതിരെ തമിഴ്നാട്ടില്‍ വൻ പ്രതിഷേധമാണ് ഉയരുന്നത്. ലോക്ക് ഡൗണ്‍ ലംഘനം ആരോപിച്ചാണ് അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തി കോവില്‍പെട്ടി സബ് ജയിലിലേക്ക് മാറ്റിയത്. ഉച്ചയോടെ ബെനിക്സിന് നെഞ്ചുവേദന ഉണ്ടായി. തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുലര്‍ച്ചെ നാലുമണിയോടെ ജയരാജന്റെ ആരോഗ്യ നിലയും വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൊലപാതകത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. എഎസ്പി, ഡിഎസ്പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന് ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കേസില്‍ മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സിഐഡി അന്വേഷണം ആരംഭിച്ചു.
Trending
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
- കെ.എസ്.സി.എ സാഹിത്യവിഭാഗം ടി.എ. രാജലക്ഷ്മിയുടെ അനുസ്മരണദിനം ആചരിച്ചു
- പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈന്‍ സ്പീക്കറുടെ ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു
- ഐ.എല്‍.ഒയില്‍ പലസ്തീന് നിരീക്ഷക രാഷ്ട്ര പദവി: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു