ലഖ്നൗ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ലഖ്നൗവിൽ നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി കാലാവസ്ഥാ പ്രവചനങ്ങൾ ശരിവെച്ച് മഴ.
ഇതോടെ ഉച്ചയ്ക്ക് ഒരു മണിക്ക് നടത്താനിരുന്ന ടോസ് അരമണിക്കൂർ വൈകി ഉച്ചയ്ക്ക് 1.30ന് മാത്രമായിരിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുക. നേരത്തെ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്.