യുഎഇ: യു.എ.ഇ.യിൽ ഇന്ന് (13/01/2023) പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങൾ, പടിഞ്ഞാറൻ പ്രദേശങ്ങൾ, ദ്വീപുകൾ എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജ്യത്തെ താപനില 27 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ താപനില 23 ഡിഗ്രി സെൽഷ്യസിലേയ്ക്കും ദുബായിൽ 24 ഡിഗ്രി സെൽഷ്യസിലേയ്ക്കും ഉയരും.
എന്നാൽ, അബുദാബിയിൽ താപനില 17 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 15 ഡിഗ്രി സെൽഷ്യസ് വരെയും പർവത പ്രദേശങ്ങളിൽ 4 ഡിഗ്രി സെൽഷ്യസ് വരെയും താഴാം. അബുദാബിയിലെയും ദുബായിലെയും ഈർപ്പം 30 മുതൽ 75 ശതമാനം വരെയാണ്. അറേബ്യൻ ഗൾഫിൽ കടലിലെ സ്ഥിതി പ്രക്ഷുബ്ധമോ ഒമാൻ കടലിൽ മിതമായതോ ആയിരിക്കും.