തിരുവനന്തപുരം : വേനൽച്ചൂടിൽ ഉരുകുന്ന കേരളത്തിന് ഒടുവിൽ ആശ്വാസവാർത്ത എത്തുന്നു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാത്രി 11.30 വരെ കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.അതേസമയം മാർച്ച് 14 മുതൽ 18 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2- 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Trending
- ചാമ്പ്യന്‍സ്ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്
- നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍
- തിരുവനന്തപുരത്ത് 13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
- എയർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം, അറസ്റ്റ്
- കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൃതദേഹങ്ങൾ , കൂട്ട ആത്മഹത്യയെന്ന് സംശയം
- വ്യവസായങ്ങൾ തുടങ്ങാൻ പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട, ചട്ടങ്ങളിൽ ഇളവു വരുത്തി സർക്കാർ
- വനിതാ ദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിൽ 2500 രൂപയെത്തും, വാഗ്ദാനം നടപ്പാക്കുമെന്ന് രേഖ ഗുപ്ത
- അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടുക്കാരുടെ ക്രൂര മർദനം