
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ നാലാം ദിവസവും മഴയും ഇടിമിന്നലും ശക്തമായ കാറ്റും തുടര്‍ന്നു.
താപനില ഏതാണ്ട് 21 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. വരും ദിവസങ്ങളില്‍ താപനില ഇനിയും കുറയുമെന്നും ശനിയാഴ്ചയും ഞായറാഴ്ചയും ഏതാണ്ട് 18 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


