
മനാമ: അടുത്ത വെള്ളിയാഴ്ചയും ശനിയാഴ്ചയും ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ മെറ്റീരിയോളജിക്കല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
വാരാന്ത്യത്തില്‍ താപനില 18നും 27നുമിടയില്‍ സെല്‍ഷ്യസ് ആയിരിക്കുമെന്നും ഡയറക്ടറേറ്റ് പറഞ്ഞു. നേരത്തെ സൗദി അറേബ്യയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി പുറത്തുവിട്ട കാലാവസ്ഥാ മാപ്പിലും ബഹ്റൈനില്‍ മഴ പ്രവചിച്ചിരുന്നു.


