
മനാമ: വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബഹ്റൈനില്‍ മഴയ്ക്ക് സാധ്യത. ഇന്നു മുതല്‍ വടക്കന്‍ ഗള്‍ഫ് മേഖലയെ ബാധിക്കാന്‍ പോകുന്ന ന്യൂനമര്‍ദം ബഹ്റൈനിലേക്കും വ്യാപിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വ്യാഴം, വെള്ളി ദിനങ്ങളില്‍ ന്യൂനമര്‍ദം പരമാവധി ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് കാരണമാകും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മഴ കുറയും. മേഘങ്ങള്‍ ക്രമേണ മാറും. ശനിയാഴ്ച പുലര്‍ച്ചയോടെ മഴ പൂര്‍ണമായി മാറുമെന്നാണ് പ്രവചനം.
