
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ മഴയും ഇടിമിന്നലുമുണ്ടായി.
ഇന്ന് മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ചിലയിടങ്ങളില്‍ ചെറിയതോതില്‍ മഴയ്ക്കും ഇടിമിന്നലിലും സാധ്യതയുണ്ടെന്നും മെറ്റീരിയോളജിക്കല്‍ ഡയറക്ടറേറ്റ് അറിയിച്ചു. മഴസമയത്ത് റോഡുകളില്‍ വഴുക്കല്‍ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അഭ്യര്‍ത്ഥിച്ചു.


