മനാമ: കോവിഡ് -19 പടരാതിരിക്കാൻ രൂപീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഭക്ഷണവും പാനീയങ്ങളും വിളമ്പുന്നുവെന്ന മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ഒരു കഫേ റെയ്ഡ് ചെയ്യുകയും അടച്ചുപൂട്ടുകയും ചെയ്തു.
വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർക്ക് നിയമലംഘനം സംബന്ധിച്ച് നയീം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് ലഭിക്കുകയും അടിയന്തര അന്വേഷണം നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഭക്ഷണവും പാനീയങ്ങളും മേൽക്കൂരയിൽ വിളമ്പുന്നത് അവർ കണ്ടെത്തി. ആകെ 35 പ്രവാസി ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. സ്റ്റാഫ് അംഗങ്ങളെയും കസ്റ്റഡിയിലെടുത്തു.
സാമൂഹിക അകലം, ടേബിളുകളും ആളുകളും തമ്മിലുള്ള ദൂരം, ഭക്ഷണപാനീയങ്ങൾ വിളമ്പുന്നതിന് വേണ്ടിയുള്ള ആരോഗ്യ കാര്യങ്ങൾ എന്നിവയൊന്നും കഫെ പാലിച്ചിരുന്നില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്ന എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി.