പത്തനംതിട്ട: തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് സി.പി.എമ്മിനെതിരേയും പോലീസിനെതിരേയും രൂക്ഷവിമർശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വിജയന് കേരളത്തിന്റെ സാമന്തരാജാവൊന്നുമല്ല. പിണറായി കഴിയുമ്പോൾ മരുമകൻ റിയാസ് അധികാരത്തിൽ വരാൻ സാമന്തരാജ്യമല്ല കേരളമെന്നും വിമർശനം.
സി.പി.എം. ജില്ലാ സെക്രട്ടറി പറയുന്നത് നാട്ടിലാരെങ്കിലും വിശ്വസിക്കുമോ. കള്ളവോട്ട് ചെയ്യാൻ പോകുന്നവർക്ക് പൊറോട്ടയും ഇറച്ചിയും വാങ്ങിക്കൊടുക്കലാണ് ഇദ്ദേഹത്തിന്റെ പണി. തുമ്പമണ്‍ സഹകരണ ബാങ്കിൽ കള്ളവോട്ട് നടന്നിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ, കൊടുമൺ സ്വദേശി അനീഷ് ഉണ്ണി തുമ്പമണ്‍ സഹകരണ ബാങ്കിലെത്തി വോട്ട് ചെയ്തു. അദ്ദേഹത്തിന് എങ്ങിനെയാണ് തുമ്പമണ്‍ ബാങ്കിൽ വോട്ടുണ്ടാകുന്നതെന്ന് ജില്ലാ സെക്രട്ടറി പറയണം.
പത്തനംതിട്ടയില്‍ പോയ ഷഫ്രിന് ഷരീഫ്. നാലു കള്ളവോട്ടാണ് ഇയാള്‍ വന്ന് ചെയ്തത്. ഇവരൊക്കെ പാർട്ടിയുടെ ചില ഗുണ്ടായിസം ഏർപ്പാട് ആയിട്ട് നടക്കുന്നവരാണെന്ന് കരുതാം. എന്നാൽ, സി.പി.എമ്മിന്റെ കുരമ്പാല ലോക്കൽ സെക്രട്ടറിക്കും കൂടല്‍ ലോക്കല്‍ സെക്രട്ടറിക്കും എങ്ങിനെയാണ് തുമ്പമണ്‍ സഹകരണ ബാങ്കിൽ വോട്ടുണ്ടാകുന്നത്.
ഒരുകാര്യം ഉറപ്പിച്ച് പറയാം. കള്ളവോട്ട് ചെയ്തവന്മാരേയും അതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥന്മാരേയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. പത്തനംതിട്ട ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരോട് സഹതാപമാണ്. പോലീസ് തപ്പിക്കൊണ്ടിരിക്കുന്ന കാപ്പാ കേസ് പ്രതി ‘കാപ്പ’ എന്നെഴുതിയ കേക്ക് മുറിച്ചു. ഈ പ്രതിക്ക് വേണ്ടി സഹായം ചെയ്തത് ആരാണ്. മന്ത്രി വീണാ ജോർജ് ഈ പ്രതിക്ക് മാലയിട്ട് കൊടുക്കുമ്പോൾ അവരുടെ പുറകിൽ നിന്ന് സല്യൂട്ട് അടിച്ച് പോലീസ് ഉദ്യോഗസ്ഥരോട് ഒരു കാര്യം പറയുന്നു. പിണറായി വിജയന് എന്നത് കേരളത്തിന്റെ സാമന്തരാജാവൊന്നുമല്ല. പിണറായി കഴിയുമ്പോൾ മരുമകൻ റിയാസ് അധികാരത്തിൽ വരാൻ സാമന്തരാജ്യമല്ല കേരളം, രാഹുൽ പറഞ്ഞു.
