അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച വിചാരണക്കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പുപ്രസംഗത്തില്, എല്ലാ കള്ളന്മാരുടെയും പേരില്‍ മോദി എന്നത് എങ്ങനെ വന്നുവെന്ന പരാമര്‍ശമാണ് രാഹുലിനെതിരായ ക്രിമിനല്‍ മാനനഷ്ടക്കേസിന് ആധാരം.ശിക്ഷാവിധിക്ക് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കാന്‍ രാഹുലിന് അവസരം ലഭിക്കണമെങ്കില്‍ ഇനി മേല്‍ക്കോടതിയെ സമീപിക്കേണ്ടി വരും. കഴിഞ്ഞ മേയില്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വേനലവധിക്കുശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി രാഹുലിന് ഇടക്കാല ആശ്വാസം നല്കാന് വിസമ്മതിച്ചിരുന്നു.2019-ല്‍ ബി.ജെ.പി.യുടെ എം.എല്‍.എ.യായ പൂര്‍ണേഷ് മോദിയാണ് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ രാഹുലിനെതിരേ പരാതിനല്‍കിയത്. കേസില്‍ കഴിഞ്ഞ മാര്‍ച്ച് 23-ന് രാഹുലിനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. അതോടെ എം.പി.സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടു.
Trending
- ഈസ്റ്റ് ഹിദ്ദില്‍ വാഹനങ്ങള്‍ നശിപ്പിച്ചയാള്‍ അറസ്റ്റില്‍
- ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ ആദ്യ തറാവീഹ്; ഭക്തലക്ഷങ്ങൾ അണിചേർന്നു
- ബഹ്റൈനില്‍ ഏപ്രിലില്‍ രണ്ടാം ഇ.എന്‍.ടി. സമ്മേളനം
- റമദാന് പ്രമാണിച്ച് വ്യവസായ മന്ത്രി വിപണികള്‍ പരിശോധിച്ചു
- ഹമദ് രാജാവ് വാഷിംഗ്ടണില്‍; ഗാസയില്‍ സമാധാനമുണ്ടാക്കാന്‍ പൂര്‍ണ പിന്തുണ
- ഹമദ് ടൗണിലെ അബ്ദുല്ല ബെഹ്സാദ് പള്ളി ഉദ്ഘാടനം ചെയ്തു
- വയര്‍ലെസ് സന്ദേശത്തിലൂടെ നാടകീയ സ്ഥലംമാറ്റം; എസ്ഐക്കും എഎസ്ഐക്കും അടിയന്തര ട്രാന്‍സ്ഫര്‍
- ചോറ്റാനിക്കര മകം തൊഴല്‍ പത്രിക പ്രകാശനം നിര്‍വഹിച്ച് മമ്മൂട്ടി; തിരുവുത്സവത്തിന് 24 ന് കൊടിയേറും; മകം തൊഴല്‍ മാര്‍ച്ച് 2 ന്
