ന്യൂ ഡൽഹി : ഹാഥ്രസ് കേസില്‍ യുപി സർക്കാരിന്റെയും, പോലീസിന്റെയും ഇടപെടലുകൾക്കെതിരെ രാഹുല്‍ ഗാന്ധി. ലജ്ജാകരമായ സത്യം എന്തെന്നാല്‍ ദളിതരെയും മുസ്ലീംകളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി കാണുന്നില്ല. മുഖ്യമന്ത്രിയും പൊലീസും ആരും അവളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പറയുന്നു, അവര്‍ക്കുവേണ്ടി. മറ്റ് പല ഇന്ത്യക്കാര്‍ക്കും അവള് ആരുമല്ല” രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.


