ന്യൂഡൽഹി: രാജ്യത്തെ ജി.ഡി.പിയുടെ വന്‍ തകര്‍ച്ചക്കു കാരണം മോദി സര്‍ക്കാര്‍ കൊണ്ടു വന്ന ജി.എസ്.ടിയാണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ഗാന്ധി. ഗബ്ബാര്‍ സിംഗ് ടാക്സ് എന്നാണ് അദ്ദേഹം ജി.എസ്.ടിയെ വിശേഷിപ്പിച്ചത്.’ജി.ഡി.പിയുടെ ചരിത്രപരമായ തകര്‍ച്ചയുടെ മറ്റൊരു പ്രധാന കാരണം മോദി സര്‍ക്കാര്‍ കൊണ്ട് വന്ന ഗബ്ബാര്‍ സിംഗ് ടാക്സ് (ജി.എസ്.ടി) ആണ്. നിരവധി ചെറുകിട ബിസിനസുകാര്‍, ലക്ഷണക്കണക്കിനാളുകളുടെ ജോലി, യൗവനം, സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ തുടങ്ങി നിരവധിയാണ് ജി.എസ്.ടി കാരണം നശിച്ചത്. ജി.എസ്.ടി എന്ന് പറഞ്ഞാല്‍ സാമ്പത്തിക ദുരന്തമാണ്,’ ഒരു വീഡിയോക്കൊപ്പം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.


