ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് രഘുവംശ പ്രസാദ് അന്തരിച്ചത്. ഒരാഴ്ച്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായിരുന്ന രഘുവംശ് പ്രസാദ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടതായി ലാലു പ്രസാദ് യാദവിന് തുറന്ന കത്തെഴുതി അറിയിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും രഘുവംശ് പ്രസാദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രഘുവംശ് പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.


