അംബാല: റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിലെത്തി. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവിക സേന സ്വാഗതം ചെയ്തു. ഹരിയാനയിലെ അമ്പാല വ്യോമസേനാ താവളത്തിലാണ് പറന്നിറങ്ങുക. ആദ്യഘട്ടത്തിൽ അഞ്ചു റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യയിലെത്തുന്നത്. റാഫേലിന് അകമ്പടിയായി സുഖോയ് വിമാനങ്ങളും ഉണ്ട്.
തിങ്കളാഴ്ച ഫ്രാൻസിലെ ഡസ്സോൾട്ട് ഏവിയേഷൻ ഫെസിലിറ്റിയിൽ നിന്ന് പുറപ്പെട്ട അഞ്ച് വിമാനങ്ങൾ പിന്നീട് അബുദാബിയിൽ ഇറങ്ങുകയും അവിടെ നിന്ന് ഇന്ധനം നിറച്ച ശേഷം ചൊവ്വാഴ്ച യാത്ര പുനരാരംഭിക്കുകയും ചെയ്തു. ആകാശത്ത് വച്ച് ഇന്ധനം നിറക്കാനുള്ള ഫ്രഞ്ച് ടാങ്കർ വിമാനവും ഇവയ്ക്കൊപ്പമുണ്ട്. ഈ 5 വിമാനങ്ങളിൽ 3 എണ്ണം സിംഗിൾ സീറ്റുള്ളതും , 2 എണ്ണം ഇരട്ട സീറ്റുള്ളതുമാണ്. 7000 കിലോമീറ്റർ താണ്ടിയാണ് റഫാൽ എത്തുന്നത്.