
മനാമ: ബഹ്റൈനെതിരായ ഇറാനിയന്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചുള്ള തുടര്‍ച്ചയായ വിലയിരുത്തലിന്റെ ഭാഗമായി രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലോ പ്രദേശിക ജലാശയങ്ങളിലോ അസാധാരണമായ റേഡിയേഷന് അളവില്ലെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) സ്ഥിരീകരിച്ചു.
ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യവ്യാപകമായ റേഡിയേഷന്, പരിസ്ഥിതി സെന്‍സറുകള്‍ എന്നിവയുടെ ശൃംഖലയിലൂടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും നടക്കുന്നുണ്ടെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും സംഭവവികാസങ്ങള്‍ സമയബന്ധിതമായും കൃത്യമായും കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ജി.സി.സി. എമര്‍ജന്‍സി മാനേജ്മെന്റ് സെന്ററുമായും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുമായും അടുത്ത ഏകോപനം തുടരുന്നുണ്ട്. നിലവില്‍ ആശങ്കയ്ക്ക് കാരണമില്ലെന്ന് എസ്.സി.ഇ. വ്യക്തമാക്കി.


