
മനാമ: റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സറേസിംഗ്് ക്ലബ് (ആര്.ഇ.എച്ച്.സി) സംഘടിപ്പിച്ച അലുമിനിയം ബഹ്റൈന്‍ ബി.എസ.്സി (ആല്‍ബ) കപ്പുകള്‍ക്കു വേണ്ടിയുള്ള 2024- 2025 സീസണിലെ പത്താം കുതിരയോട്ട മത്സരം സമാപിച്ചു.
റാഫ സഖീറിലെ ആര്.ഇ.എച്ച്.സി. റേസ്കോഴ്സില്‍ നടന്ന മത്സരത്തിന്റെ സമാപന ചടങ്ങില്‍ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ സംബന്ധിച്ചു.
ആല്‍ബയുടെ ബോര്‍ഡ് ചെയര്മാന് ഖാലിദ് അംറോ അല്‍ റുമൈഹി ആല്‍ബ വാഹോ കപ്പിന്റെ ആദ്യ റൗണ്ട് ട്രോഫി വിജയിച്ച പരിശീലകന് അബ്ദുല്ല കുവൈത്തിക്കും ആല്‍ബ അപ്രന്റിസ് കപ്പിന്റെ രണ്ടാം റൗണ്ട് ട്രോഫി ജേതാവായ മുഹമ്മദ് ജാസിമിനും സമ്മാനിച്ചു.
