
അൽഫുർഖാൻ സെൻറർ മലയാളം വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അദ്ലിയ സെൻ്റെറിൽ ഖുർആൻ പഠിതാക്കളുടെ സംഗമം നടത്തി. ജുബൈൽ ഇസ്ലാഹി സെൻ്റെർ പ്രബോദകൻ അയ്യൂബ് സുല്ലമി ” നിർഭയത്വമുള്ള വിശ്വാസം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
വിശ്വാസികൾ ഇതര വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുന്ന ഒരു കാര്യവും നമ്മിൽ നിന്ന് ഉണ്ടാവാതെ നിർഭയത്വത്തോട് കൂടി നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും നമ്മെ കണ്ടു മനസ്സിലാക്കുന്ന സമൂഹത്തിന് നമ്മുടെ സാന്നിധ്യം അവഗണിക്കാനാവാത്തവിധം മാതൃകാപരമായി നിർവ്വഹിക്കുന്നവരായി മാറണമെന്ന്അയ്യൂബ് സുല്ലമി ഓർമിപ്പിച്ചു.

വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവർ
എന്ന് മൂസ സുല്ലമി ഉൽബോധനം നടത്തി.
സെൻ്റെർ പ്രസിഡൻ്റെ സൈഫുല്ല കാസിം അടുത്ത പഠനവേദിയുടെ അദ്ധ്യായം സൂറത്ത് മുംതാഹിന അടുത്ത വെള്ളിയാഴ്ച മുതൽ തുടങ്ങുമെന്ന് അറിയിച്ചു. മനാഫ് കബീർ സ്വാഗതം പറഞ്ഞു. മുജീബ്, ഹിഷാം, . ഇക്ബാൽ, യൂസുഫ് കെ.പി എന്നിവർ കാര്യങ്ങൾ നിയന്ത്രിച്ചു
അബ്ദുസ്സലാം ബേപ്പൂരിന്റെ നന്ദി പ്രകാശനത്തോടെ സംഗമം സമാപിച്ചു


