
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) നീതി- ഇസ്ലാമിക് അഫയേഴ്സ്- വഖഫ് മന്ത്രാലയവുമായി സഹകരിച്ച് ഒക്ടോബര്‍ 14 മുതല്‍ 30 വരെ നടത്തുന്ന ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ 30ാമത് പതിപ്പിനുള്ള മത്സരത്തിന് രജിസ്ട്രേഷന് ആരംഭിച്ചു.
മനഃപാഠമാക്കല്‍, പാരായണം, പ്രകടനം എന്നിവയുള്‍പ്പെടെ ഏഴ് പ്രധാന വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍, തടവുകാര്‍, അറബി സംസാരിക്കാത്തവര്‍ എന്നിവരുള്‍പ്പെടെ എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കാം.
രജിസ്ട്രേഷന് www.islam.gov.bh സന്ദര്‍ശിക്കുക.
