
റിയാദ്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സുല്‍ത്താന്‍ ബിന്‍ സല്മാന് രാജകുമാരന് ഖുര്‍ആന്‍ അവാര്‍ഡിനു വേണ്ടിയുള്ള മത്സരത്തില്‍ ബഹ്റൈന്‍ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നേടി. ബഹ്റൈനില്‍നിന്നുള്ള ഇബ്രാഹിം ഉത്മാന് അല്‍ യാഫിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ നേട്ടം കൈവരിച്ചത്.
ബോര്‍ഡ് ഓഫ് ഡിസേബിള്‍ഡ് ചില്‍ഡ്രന്‍സ് അസോസിയേഷന് ചെയര്മാന് സുല്‍ത്താന്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ റിയാദിലാണ് 29ാമത് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. ഈ വര്‍ഷം 141 പേര് മത്സരിച്ചു, അതില്‍ 102 പേര് ഫൈനലിലെത്തി. 17 പേര്‍ക്ക് മികച്ച അവാര്‍ഡുകള്‍ ലഭിച്ചു.
