മനാമ: 55 സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർക്കായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം വർക്ക് ക്വാളിറ്റി മാനേജ് മെന്റിനെ കുറിച്ച് ഓൺലൈൻ വർക്ക്ഷോപ് സംഘടിപ്പിച്ചു.
2020-2021 അധ്യയന വർഷത്തേക്കുള്ള സ്വകാര്യ സ്കൂളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മാർഗങ്ങളെ കേന്ദ്രീകരിച്ചാണ് ഓൺലൈൻ വർക്ക്ഷോപ്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
സ്വകാര്യ സ്കൂളുകൾക്ക് വിദ്യാഭ്യാസ പ്രക്രിയയിൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് പിന്തുണയും സഹായവും നൽകുന്നതിനുള്ള ഈ പ്രോഗ്രാം സ്കൂളിന്റെ മൊത്തത്തിലുള്ള പ്രകടനം വികസിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളുടെ ഭാഗമാണ്.