ദോഹ ∙ നവംബര്‍ ഒന്നു മുതല്‍ ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കി. റൊട്ടേറ്റിങ് ഹാജര്‍ സംവിധാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂള്‍ പഠനം ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠന സംവിധാനം മാത്രമായി തുടരും. അതാത് സ്കൂളുകള്‍ നല്കുന്ന ഷെഡ്യൂള്‍ പ്രകാരം വിദ്യാര്‍ഥികള്‍ നിശ്ചിത ദിവസം ക്ലാസിലെത്തി പഠിക്കണം. ക്ലാസില്‍ വരാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിലും പങ്കെടുക്കണം. ഇതനുസരിച്ചാണ് ഹാജര്‍ കണക്കാക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഓരോ ക്ലാസുകളിലും പരമാവധി 15 വിദ്യാര്‍ഥികള്‍ മാത്രമേ പാടുള്ളു. വിദ്യാര്‍ഥികള്‍ തമ്മില്‍ 1.5 മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. മാസ്ക് ധരിക്കണം. രാജ്യത്തെ എല്ലാ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചിരിക്കണം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.
സ്വകാര്യ സ്കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും രണ്ട് ഷിഫ്റ്റ് സംവിധാനത്തില്‍ പഠനം നടത്താം. എന്നാല്‍ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടണം.