ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന് ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന് ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന് (33), ഭര്‍ത്താവ് പ്രവീണ്‍കുമാര്‍ ശങ്കര്‍ (38) എന്നിവരാണ് മരിച്ചത്.
ദോഹയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ അല്‍ഖോറില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. റോഷിൻ ജോണ്‍- ആൻസി ദമ്ബതികളുടെ മൂന്ന് വയസ്സുള്ള മകൻ ഏദൻ ഗുരുതര പരിക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി അല്‍ഖോറിലെ ഫ്ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. തുടര്‍ന്ന് വാഹനം പാലത്തില്‍ നിന്ന് താഴെ പതിച്ചതാണ് അപകടത്തിന് തീവ്രത വര്‍ധിപ്പിച്ചത്. ആംബുലൻസില്‍ ആശുപത്രിയിലെത്തിക്കും മുേമ്ബ അഞ്ചു പേരും മരണപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ ഖത്തറില്‍ നിന്നു യാത്രാ സംഘം സൗദിയില്‍ അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചതിൻെറ ഞെട്ടലിനിടയിലാണ് ബുധരാഴ്ച രാത്രിയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിക്കുന്നത്.